തിരുവമ്പാടി സബ് ഡിപ്പോ പ്രവർത്തി ഉദ്ഘാടനം 21 ന്



തിരുവമ്പാടി: തിരുവമ്പാടിയിലെ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 21ന് വൈകിട്ട് നാലിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ജോര്‍ജ്. എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. പ്രവൃത്തി ഉദ്ഘാടനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി അഗസ്റ്റിന്‍ ചെയര്‍മാനും കെ.എസ്.ആര്‍.ടി.സി താമരശ്ശേരി എ.ടി.ഒ നിഷില്‍ കണ്‍വീനറുമാണ്. ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ ഖാസിം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീതാ വിനോദ്, കോഴിക്കോട് സോണ്‍ ഓഫിസ് മാനേജര്‍ രാജേന്ദ്രന്‍, ബോസ് ജേക്കബ്, ജോളി ജോസഫ്, യൂനിയന്‍ പ്രതിനിധികളായ സി.പി ദിലീപ്, കെ. രാമചന്ദ്രന്‍, യു.എല്‍.സി.സി പ്രതിനിധകള്‍ പങ്കെടുത്തു.


Post a Comment

0 Comments