കോഴിക്കോട്:കനോലി കനാലിലേക്ക് അഴുക്കുജലം ഒഴുക്കുന്നതിനെതിരേയുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി യോഗം ചേര്‍ന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കനാലിലേക്ക് അഴുക്കുജലം തുറന്നുവിടുന്നത് അവസാനിപ്പിക്കാനും കനാലിലേക്ക് തുറക്കുന്ന അഴുക്കുജല പൈപ്പുകള്‍ നീക്കം ചെയ്യുന്നതിനുമായി വീണ്ടും മുന്നറിയിപ്പു നല്‍കാനും യോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടുവരെ ഇവ നീക്കാനുള്ള സമയം നല്‍കും. തുടര്‍ന്നും മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ കര്‍ശനനടപടികള്‍ കൊക്കൊള്ളാനാണു തീരുമാനം.
യോഗത്തിൽ കൈകൊണ്ട മറ്റു തീരുമാനങ്ങൾ
നഗരത്തിലെ മലിനജല പ്രശ്നത്തിന് അന്തിമപരിഹാരം മാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കുകയാണെന്നും കെ.വി.നബാബുരാജ്. നിലവിൽ സരോവരത്തു നിർമിക്കുന്ന പ്ലാന്റ് പ്രദേശവാസിയുടെ പരാതിയെത്തുടർന്ന് ഹരിത ട്രൈബ്യൂണൽ കേസിൽപ്പെട്ടിരിക്കുകയാണ്. ഇതൊഴിവായി നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും. 35 കസേരകളിലധികമുള്ള എല്ലാ ഹോട്ടലുകൾക്കും എസ്ടിപി വേണമെന്ന് സർക്കാരിന്റെ നിർദേശമുണ്ട്. നഗരത്തിൽ ഇതുസംബന്ധിച്ച നടപടികൾ കർശനമാക്കും. പല ഹോട്ടലുകാരും പ്രായോഗിക ബുദ്ധിമുട്ടുകൾ പറയുന്നുണ്ട്. എങ്കിലും അഴുക്കുജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും പറഞ്ഞു.
കനാലിന്റെ കാവൽക്കാരായി പ്രദേശവാസികളുടെ കമ്മിറ്റി രൂപപ്പെട്ടുവരികയാണ്. 15 ദിവസങ്ങളിലായി നടന്ന അജൈവമാലിന്യ നീക്കത്തിനുശേഷം കനാലിനെ 8 സെക്ടറുകളായി തിരിച്ചിട്ടുണ്ട്. ഓരോ സെക്ടറിലും കൗൺസിലർമാരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. തുടർന്ന് ജൈവമാലിന്യമടക്കം നീക്കം ചെയ്യും.
കനാലിലേക്ക് ഏതെങ്കിലും തരത്തിലുള്ള മാലിന്യം തള്ളുന്നതിനെതിരെ നിരീക്ഷണം കർശനമാക്കുകയും ചെയ്യും. രണ്ടാംഘട്ട ശുചീകരണത്തിനുശേഷം ഓരോ സെക്ടറിലെയും ജലം സിഡബ്ല്യുആർഡിഎമ്മിൽ പരിശോധിച്ച് എന്തുമാലിന്യമാണ് ഓരോ ഭാഗത്തുമുള്ളതെന്ന് കണ്ടെത്തി നടപടിയെടുക്കും. നഗരത്തിലെ മഴവെള്ളം ഒഴുകിയെത്തുന്ന ചാലിലൂടെ കനാലിലേക്ക് ഖരമാലിന്യം എത്താതിരിക്കാനുള്ള നടപടികളും സ്വീകരിക്കും.
കനോലി കനാലിലേക്ക് അഴുക്കുവെള്ളം ഒഴുക്കുന്നതു നിർത്താൻ കോർപറേഷന്റെ അന്ത്യശാസനം. കനാലിലേക്കു തുറക്കുന്ന അഴുക്കുചാലുകൾ ഒക്ടോബർ രണ്ടിനുള്ളിൽ അടയ്ക്കണം. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഓവുചാലുകൾക്ക് ഇത് ബാധകം. ഓവുചാലുകൾ അടച്ചില്ലെങ്കിൽ കോർപറേഷൻ നേരിട്ട് അടയ്ക്കും; ചെലവ് ഉടമയിൽനിന്ന് ഈടാക്കും. തീരുമാനം കോർപറേഷൻ ആരോഗ്യസ്ഥിരം സമിതി യോഗത്തിന്റേത്. മുന്നോടിയായി പൊതു നോട്ടിസ് പുറപ്പെടുവിക്കുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്.
ജില്ലാഭരണകൂടത്തിന്റെ സർവേ പ്രകാരം കനാലിലേക്ക് തുറക്കുന്നത് 174 ഓവുചാലുകൾ, കനാലിന്റെ പരിസരത്ത് താമസിക്കുന്നത് 501 കുടുംബങ്ങൾ, തീരത്ത് പ്രവർത്തിക്കുന്നത് വ്യവസായമടക്കം 208 സ്ഥാപനങ്ങൾ, കനാലിനോടു ചേർന്ന് പ്രവർത്തിക്കുന്ന ആശുപത്രികൾ-7
0 Comments