തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു



തിരുവനന്തപുരം: ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.




ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന സംസ്ഥാന കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments