വ്യാജസിദ്ധനിൽ നിന്ന് 102 ഗ്രാം സ്വർണവും കാറും കണ്ടെടുത്തുകൊടുവള്ളി:കുന്നമംഗലം പൊലീസിന്റെ പിടിയിലായ വ്യാജസിദ്ധൻ വളാഞ്ചേരി മൂർക്കനാട് വേരിങ്ങൽ അബ്ദുൽഹക്കീമിനെ(42) കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സിഐ പി.ചന്ദ്രമോഹൻ, എസ്ഐ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയിൽ നിന്നും 102 ഗ്രാം സ്വർണം കണ്ടെടുത്തു. കുന്നമംഗലം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൊടുവള്ളിയിൽ നിലവിലുള്ള കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് സ്വർണം കണ്ടെടുത്തത്. തലപ്പെരുമണ്ണ സ്വദേശി ചീരുകണ്ടിയിൽ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാർ വളാഞ്ചേരിയിലെ പ്രതിയുടെ ബന്ധുവിന്റെ ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചതായിരുന്നു. സ്വർണം വളാഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്നാണ് കണ്ടെടുത്തത്. 8 മാസം മുമ്പ് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ചീരുകണ്ടിയിൽ എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോൾ അസുഖങ്ങൾ മാറ്റാനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 20 പവൻ സ്വർണാഭരണങ്ങളും അഞ്ചരലക്ഷം രൂപയും തട്ടിയെടുത്തെന്നാണു പരാതി. പ്രതിയും മാതാവും കേസിൽ കൂട്ടുപ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments