താമരശ്ശേരിയിൽ മദ്യപിക്കാനെത്തിയ സംഘം ബാര്‍ അടിച്ചു തകർത്തുതാമരശ്ശേരി:മദ്യപിക്കാനെത്തിയ  സംഘം സൗജന്യമായി മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ അടിച്ചു തകർത്തു. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന  ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.സംഭവത്തിൽ പ്രതികളായ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന  കാറ്റാടിക്കുന്ന് വീട്ടില്‍ സുബിത്ത്(26),പിലാക്കണ്ടി ബിപിന്‍ലാല്‍(27),ചമ്പ്രക്കാട്ട് പുറായില്‍ ബിജീഷ്(27),ആനപ്പാറ പൊയില്‍ പ്രവീണ്‍(32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments