ന്യൂഡല്‍ഹി: വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിനു സമാനമായ, ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോഡ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ട്രെയിനുകളില്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ട്രെയിനുകളില്‍ 'ലോക്കോ ക്യാബ് വോയിസ് റെക്കോഡിങ്' (എല്‍ സി വി ആര്‍)സംവിധാനം സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് റെയില്‍വേ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.
എല്‍ സി വി ആര്‍ സ്ഥാപിക്കുന്നതോടെ ട്രെയിന്‍ അപകടങ്ങളുടെ കാരണമെന്തെന്ന് തിരിച്ചറിയുന്നത് എളുപ്പമാകും. സാങ്കേതിക തകരാറു കൊണ്ടാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണോ അപകടമുണ്ടായതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എല്‍ സി വി ആര്‍ സംവിധാനം സഹായിക്കും. എല്‍ സി വി ആര്‍ സംവിധാനം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
0 Comments