കോഴിക്കോട്: സിറ്റി ബസുകളുടെ മല്‍സരയോട്ടവും അമിത വേഗവും മൂലം യാത്രക്കാര്‍ ഭയപ്പാടില്‍. കോഴിക്കോട് നഗരത്തിലും മെഡിക്കല്‍ കോളേജ്, ഫറോക്ക്, ബേപ്പൂര്‍, നടക്കാവ്, വെസ്‌റ്റ്ഹില്‍ തുടങ്ങിയ ഭഗങ്ങളിലേക്കും ഓടുന്ന ബസുകളാണ് അമിത വേഗത്തില്‍ ഓടുന്നത്.
പലപ്പോഴും നഗര പരിധിയിലെ നിയമം അനുശാസിക്കുന്ന വേഗതയേക്കാള്‍ 90ഉം 100ഉം ശതമാനം വേഗതയിലാണ് സിററി ബസുകള്‍ ഓടുന്നത്. യാത്രക്കാരെ ഇറക്കുമ്പോഴും കയററുമ്പോഴും ബസുകള്‍ നിര്‍ത്തുന്നില്ല. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നു. ബസുകള്‍ നിര്‍ത്താതെ യാത്രക്കാരെ കയററുമ്പോള്‍ മുതിര്‍ന്ന പ്രായക്കാരായ യാത്രക്കാര്‍ക്ക് അപകടവും സംഭവിക്കുന്നുണ്ട്. നഗരത്തിലെ കല്ലായി, റെയില്‍വേ സ്‌റേറഷന്‍, സിറ്റി, പുതിയ ബസ് സ്‌ററാന്റ് തുടങ്ങിയ മേഖലകളിലെ യാത്രക്കാര്‍ ബസുകളുടെ മരണ പാച്ചിലും മല്‍സര യോട്ടത്തിലും ഭയപ്പാടിലാണ്. പല സ്‌റേറാപ്പുകളിലും യാത്രക്കാരെ കയററുന്ന ആവേശം ഇറക്കുമ്പോള്‍ കാണിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
കോഴിക്കോട് നഗരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്ന സ്വകാര്യ ബസുകളുടെ വേഗത പരിശോധന കാര്യക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എല്ലാസ്‌റേറാപ്പുകളിലും യാത്രക്കാരെ കയററുമ്പോഴും ഇറക്കുമ്പോഴും പോലിസ് പരിശോധനക്ക് വിധേയമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ബസുകള്‍ നിര്‍ത്തിയാല്‍ തന്നെ ചാടി ഇറങ്ങേണ്ട അവസ്‌ഥയാണുള്ളത്.
0 Comments