മൊഫ്യൂസിൽ ബസ് സ്റ്റാന്റിലും മുലയൂട്ടൽ കേന്ദ്രം ആരംഭിക്കും-മന്ത്രികോ​ഴി​ക്കോ​ട്: സ്ത്രീ​യാ​ത്ര​ക്കാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സി​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. മൊ​ഫ്യൂ​സി​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ ദേ​ശീ​യ ന​ഗ​ര ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് കീ​ഴി​ല്‍ ആ​രം​ഭി​ച്ച "വ​ഴി​കാ​ട്ടി' പ്ര​ഥ​മ ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം ആ​രം​ഭി​ക്കു​ക. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും.  കോ​ഴി​ക്കോ​ട് കെ​എ​സ്‌ആ​ര്‍​ടി​സി ടെര്‍മിനലിലെ വ​നി​ത​ക​ളുടെ വി​ശ്ര​മ മു​റി​യി​ല്‍ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ അ​ക്കാഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സും നി​യൊ​നേ​റ്റ​ല്‍ ഫോ​റ​വും സം​യു​ക്ത​മാ​യാ​ണ് ജി​ല്ല​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി, മൊ​ഫ്യൂ​സ​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ സ​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നാ​ലാം പ്ലാ​റ്റ്‌​ഫോ​മി​ലെ വ​നി​ത​ക​ള്‍​ക്കാ​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. കെ​എ​സ്‌ആ​ര്‍​ടി​സി​ ടെര്‍മിനലിലെ വ​നി​താ​വി​ശ്ര​മ​മു​റി​യി​ലാ​ണ് മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര​ത്തി​ന് ക​സേ​ര​ക​ളും ഫാ​നും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് അനുവദി​ച്ചത്.മാ​തൃ​ശി​ശു സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​മ്മ​മാ​രു​ടെ ഇ​ട​യി​ല്‍ മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​വും ന​ട​പ്പാ​ക്കു​ന്ന​ത്.  ബസ്‌സ്റ്റാ​ന്‍​ഡു​ക​ളി​ലും റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി കാ​ത്തി​രി​ക്കാ​നും മു​ല​യൂ​ട്ടാ​നും ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ മു​ല​യൂ​ട്ടാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ ആ​ശാ​ദേ​വി, അ​സി. ​ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഷാ​ജു ലോ​റ​ന്‍​സ്, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ര്‍ കെ.​പി. അ​ജ​യ​കു​മാ​ര്‍, ദേശീയ ആ​രോ​ഗ്യ​ദൗ​ത്യം ഡി​പി​എം ഡോ. ​എ.​ ന​വീ​ന്‍, ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, കെ​ടി​ഡി​എ​ഫ്‌​സി മാ​നേ​ജ​ര്‍ ഷെ​റി​ത്ത്, സി.​ദി​വ്യ, ഡോ.​ സി.​വി.​ കൃ​ഷ്ണ​ന്‍ കു​ട്ടി എ​ന്നി​വര്‍ പ​ങ്കെ​ടു​ത്തു

Post a Comment

0 Comments