യുഎൽ സൈബർ പാർക്കിൽ ഒരു പുതിയ കമ്പനി കൂടി



കോഴിക്കോട്:ഡേറ്റ അനലിറ്റിക്സ് രംഗത്ത് പ്രവർത്തിക്കുന്ന ഗെറ്റ്ലീഡ് അനലറ്റിക്സ് യുഎൽ സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങി. ചെറുകിട, ഇടത്തരം കമ്പനികൾക്ക് ബിസിനസ് വളർച്ച സാധ്യമാക്കുന്ന ഓൺലൈൻ ടൂളുകളാണ് ഉൽപന്നങ്ങൾ. ഇമെയിൽ, കോളുകൾ, മെസേജുകൾ, സോഫ്റ്റ്‌വെയർ ബോട്ട്, ചാറ്റ്, സോഷ്യൽ മീഡിയ എന്നിവയെ ഡേറ്റ അനലറ്റിക്സുമായി ബന്ധിപ്പിച്ച് കമ്പനിക്ക് യഥാർഥ ഉപഭോക്താക്കളെ കണ്ടെത്താനുള്ള വിവരങ്ങളാണു ലഭ്യമാക്കുന്നത്. നടക്കാവിൽ പ്രവർത്തിക്കുന്ന വെബ്ക്വാ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്റെ പുതിയ സംരംഭമാണ് ഗെറ്റ്ലീഡ്.



പ്രളയകാലത്ത് സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനും ഗെറ്റ്ലീഡ് സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തിയിരുന്നു. പുതിയ ഓഫിസ് യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ അഖിൽ കൃഷ്ണ, ഡയറക്ടർ അമൽ വി. നായർ എന്നിവർ പങ്കെടുത്തു. നിലവിൽ 14 പേർക്കാണ് കമ്പനി തൊഴിൽ നൽകുന്നത്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏയ്ഞ്ചൽ ഇൻവെസ്റ്റർമാർ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് എംഡി അറിയിച്ചു.

Post a Comment

0 Comments