ജി.വി.രാജ പുരസ്‌കാരം ജിന്‍സണ്‍ ജോണ്‍സനും നീനയ്ക്കും


തിരുവനന്തപുരം: മികച്ച കായികതാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജി.വി.രാജ അവാര്‍ഡിന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സനും അന്താരാഷ്ട്ര അത്‌ലറ്റ് വി.നീനയും അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.



മതിയായ യോഗ്യതയുള്ള അപക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്‌കൂള്‍ കായിക അദ്ധ്യാപകനുള്ള അവാര്‍ഡിനും മികച്ച സ്‌കൂള്‍ കായിക അദ്ധ്യാപകനും  മികച്ചനേട്ടം കൈവരിച്ച സ്‌കൂളുകള്‍ക്കും കോളേജ്, സ്‌കൂള്‍തല പോര്‍ട്‌സ് ഹോസ്റ്റലിനും ഇക്കുറി അവാര്‍ഡ് നല്‍കിയിട്ടില്ല.


മറ്റ് അവാര്‍ഡുകള്‍:

  ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്- എസ്.മുരളീധരന്‍ (ബാഡ്മിന്റന്‍-രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും)

  മികച്ചപരിശീലകന്‍-എസ്. മനോജ് (വോളിബോള്‍-ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും)

  മികച്ച കായികാധ്യാപകന്‍ കോളേജ് തലം-ഡോ മാത്യൂസ് ജേക്കബ് മാര്‍ അത്തനേഷ്യസ് കോളേജ്, കോതമംഗലം-പതിനായിരം രൂപയും ഫലകവും പശംസാപത്രവും)

  മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജ്-അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി, കോട്ടയം-അമ്പതിനായിരം രൂപയും ഫലകവും (പ്രശംസാപത്രവും)

  സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം-അബിഗെയില്‍ ആരോഗ്യനാഥന്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കൊല്ലം-അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും)

  കോളേജ്​തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗം-ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം-ജിന്‍സി ജിന്‍സണ്‍-അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി-അന്‍പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും).

Post a Comment

0 Comments