മോസിലോർ ടെക്നോളജീസ് സൈബർ പാർക്കിലെത്തി

സൈബർ പാർക്കിലെ സഹ്യ കെട്ടിടത്തിൽ ആരംഭിച്ച മോസിലോർ ടെക്നോളജീസ് ഓഫീസ് ഉദ്ഘാടനം കേരള ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ നിർവഹിക്കുന്നു  

കോഴിക്കോട്:മോസിലോർ ടെക്നോളജീസ് സൈബർ പാർക്കിലെ സഹ്യ കെട്ടിടത്തിൽ ഓഫിസ് തുറന്നു. കേരള ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ ഉദ്ഘാടനം ചെയ്തു. എൻഐടി ഇൻകുബേറ്ററിൽ തുടങ്ങി കാഫിറ്റ് പാർക്കിൽ പ്രവർത്തിച്ചുവന്ന കമ്പനിയുടെ പുതിയ ഓഫിസിൽ 40 പേർക്ക് ജോലി ചെയ്യാനാകും. സോഫ്റ്റ്‌വെയർ ഡവലപ്പർ ടൂൾസാണ് ഉൽപന്നങ്ങൾ.ചടങ്ങിൽ സിഇഒ ടി.കെ.അൻവർ പങ്കെടുത്തു. നാസ്കോമിന്റെയും സ്റ്റാർട്ടപ്മിഷന്റെയും നേതൃത്വത്തിൽ സിലിക്കൺവാലിയിലെത്തി ഐടി രംഗത്തെ പ്രമുഖരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന ഇന്നോട്രെക് 2018 പരിപാടിയിൽ പങ്കെടുക്കാനായി കേരളത്തിൽനിന്നു തിരഞ്ഞെടുത്ത ആറു കമ്പനികളിലൊന്നായിരുന്നു മോസിലോർ. നാസ്കോമിന്റെ സ്റ്റാർട്ടപ് വികസന പദ്ധതിയിലേക്കു തിരഞ്ഞെടുത്ത രാജ്യത്തെ 10,000 സ്റ്റാർട്ടപ്പുകളിലും ഉൾപ്പെട്ടിരുന്നു.

Post a Comment

0 Comments