തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും അഞ്ചിന് കോഴിക്കോട്, വയനാട് , ഇടുക്കി, ലക്ഷ ദ്വീപ് എന്നിവിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രാതാ നിര്‍ദ്ദേശം. ഒക്‌ടോബര്‍ ആറുവരെയാണ് യെല്ലോ അലര്‍ട്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ള ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.
0 Comments