സര്‍ക്കാറുകള്‍ പരസ്യം നിഷേധിച്ചു; തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു


കോഴിക്കോട്: തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. ഡിസംബര്‍ 31 ന് പത്രം പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് എഡിറ്റര്‍ കെ.എച്ച് നാസര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതാണ് അടച്ച് പൂട്ടാന്‍ കാരണമെന്നും ഇദ്ദേഹം വ്യക്തമാക്കി. 2006 ജനുവരി 26 നാണ് കോഴിക്കോട്ട് നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം തുടങ്ങിയത്. നിലവില്‍ കോഴിക്കോട്, തിരുവന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേജസിന് എഡിഷനുകളുണ്ട്


Post a Comment

0 Comments