ഗോകുലം എഫ്സിക്ക് ഇന്ന് രണ്ടാം അങ്കം; നെറോക്ക എഫ്സിയെ നേരിടും


ഇംഫാൽ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം ഇന്ന് നെറോക്ക എഫ്സിക്കെതിരെ അവരുടെ തട്ടകത്തിൽ കളിക്കാനിറങ്ങും. ഇംഫാലിലെ കുമാൻ ലാംപാക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഗോകുലത്തിന്റെ ആദ്യ എവേ മാച്ച്.മോഹൻ ബഗാനെ ആദ്യ മൽസരത്തിൽ സമനിലയിൽ തളച്ചാണു ഗോകുലം മണിപ്പുരിലേക്കു യാത്ര തിരിച്ചത്. കഴിഞ്ഞ സീസണിൽ നെറോക്കയ്ക്കെതിരെ ഹോം ആൻഡ് എവേ മൽസരങ്ങളിൽ ഗോകുലം പരാജയപ്പെട്ടിരുന്നു. സ്വന്തം നാട്ടിൽ എതിരില്ലാത്ത മൂന്നു ഗോളിനും ഇംഫാലിൽ ഒരു ഗോളിനുമാണ് ഗോകുലം തോൽവി ഏറ്റുവാങ്ങിയത്

Post a Comment

0 Comments