തുറമുഖ വകുപ്പിന്റെ മണൽ വിതരണത്തിന് ബേപ്പൂരിൽ തുടക്കം

മണൽ വിതരണ ഓഫിസ് വി.കെ.സി. മമ്മദ്കോയ എംഎൽഎയും മേയർ തോട്ടത്തിൽ രവീന്ദ്രനും ചേർന്നു ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ:തുറമുഖ വകുപ്പിനു കീഴിലുള്ള മണൽ വിതരണത്തിനു ബേപ്പൂരിൽ തുടക്കം. കോർപറേഷൻ മുഖേനയാണു മണൽ വിതരണം. തുറമുഖ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്നു വാരുന്ന മണലാണ് ഓൺലൈൻ ബുക്കിങ് വഴി വിതരണം ചെയ്യുന്നത്. മണൽ വിതരണ ഓഫിസ് വി.കെ.സി. മമ്മദ്കോയ എംഎൽഎയും മേയർ തോട്ടത്തിൽ രവീന്ദ്രനും ചേർന്നു ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു.ആദ്യ മണൽ ലോറിയുടെ ഫ്ലാഗ് ഓഫ് കൗൺസിലർ നെല്ലിക്കോട്ട് സതീഷ് കുമാറും പാസ് വിതരണം കൗൺസിലർ പേരോത്ത് പ്രകാശനും നിർവഹിച്ചു. കൗൺസിലർമാരായ പി.പി. ബീരാൻകോയ, പി.കെ. ഷാനിയ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ്, കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി. രമേശ്, സോണൽ റവന്യു ഓഫിസർ പി. സോമശേഖരൻ, റവന്യൂ ഇൻസ്പെക്ടർ എൻ. ശരത് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments