ബീച്ച് പുഷപമേള ഡിസംബർ 22 മുതൽ 30 വരെ


കോഴിക്കോട്: കോഴിക്കോട് അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ 30 തീയതി വരെ കോഴിക്കോട് ബീച്ച് ഗ്രൗണ്ടിൽ പുഷപമേള നടത്തും. ആദ്യമായിട്ടാണ് പുഷപമേള ബീച്ച് ഗ്രൗണ്ടിൽ നടത്തുന്നത്. വൈവിധ്യമാർന്ന പുഷ്പങ്ങളും ചെടികളും മേളയിൽ ഉണ്ടാവും. മേളയ്ക്കു മുന്നോടിയായി ഡിസംബർ 21-ന് നഗരത്തിൽ പുഷ്പാലംകൃത വാഹനങ്ങളുടെ ഘോഷയാത്ര ഉണ്ടാവും. കാർഷിക സെമിനാറുകൾ, ഫുഡ് ഫെസ്റ്റുകൾ,വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനതപുരം വരെയുള്ള ജില്ലകളിലെ വിവിധതരം ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാളും പ്രവർത്തിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും.ഇന്നലെ ചെയർമാൻകൂടിയായ ജില്ലാ കളക്ടർ യു.വി ജോസിന്റെ അദ്ധ്യക്ഷതയിൽ വെള്ളയിൽ ഗാന്ധി പാർക്കിൽ ചേർന്ന സംഘടക സമിതിയുടെ യോഗത്തിലാണ് മേളയുടെ തിയതികൾ നിശ്ചയിച്ചത്. വൈസ് ചെയർമാന്മാരായ പി.വി ഗംഗാധരൻ, അഡ്വ.തോമസ് മാത്യു ,ജനറൽ കൺവീനർ കെ.വി. സക്കിർ ഹുസൈൻ, സെക്രട്ടറി പി.കെ കൃഷ്ണനുണ്ണി രാജ ട്രഷറർ അഡ്വ. എൻ ഉദയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

0 Comments