കാക്കൂര്‍-നരിക്കുനി റോഡിന്‍റ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി



നരിക്കുനി:കാക്കൂര്‍-നരിക്കുനി റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തി. ചില സാേങ്കതിക തടസ്സങ്ങള്‍മൂലം നിര്‍മാണ പ്രവൃത്തി ഇഴയുകയായിരുന്നു. നാലര കിലോമീറ്ററുള്ള റോഡിന്റെ മൂന്നു കിലോമീറ്ററോളം ടാറിങ് പൂര്‍ത്തിയായി. 4.33 കോടി രൂപ ചെലവഴിച്ചാണ് എട്ടു മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചത്. അഞ്ചരയും ആറും മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന റോഡിന് സ്ഥലമുടമകള്‍ സ്വമേധയാ ഭൂമി വിട്ടുനല്‍കുകയായിരുന്നു. ഇലക്‌ട്രിക് പോസ്റ്റ് മാറ്റുന്നതു സംബന്ധിച്ചുള്ള കാലതാമസമാണ് പ്രവൃത്തി നീളാന്‍ വൈകിയതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതി​ന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.



പി.ഡബ്ല്യൂ.ഡി അസി. എന്‍ജിനീയര്‍ പി. ജില്‍ജിത്ത്, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല, വാര്‍ഡ് അംഗങ്ങളായ ദസിത, നിതേഷ്, വിശ്വംഭരന്‍, രാമചന്ദ്രന്‍ പൊതുപ്രവര്‍ത്തകന്‍ കെ.വി. മുരളീധരന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments