കോഴിക്കോട് കലക്ടര്‍: ജോസേട്ടൻ പോയി, ഇനി ശ്രീറാം സാംബശിവ റാവു

യു.വി. ജോസ്, ശ്രീറാം സാംബശിവ റാവു


കോഴിക്കോട്: ഏറെ ജനപ്രിയനായിരുന്ന കോഴിക്കോട് കലക്ടർ യു വി ജോസിനെ (കോഴിക്കോടിന്റെ സ്വന്തം ജോസേട്ടൻ) മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. രണ്ടര വർഷം പൂർത്തിയാക്കിയെന്നാണ് മാറ്റത്തെ കുറിച്ച് സർക്കാർ നൽകുന്ന വിശദീകരണം.



ഐ.ടി. മിഷന്‍ ഡയറക്ടറായിരുന്നു ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി  നിയമിക്കാന്‍ തീരുമാനിച്ചു  കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.

Post a Comment

0 Comments