"ക്ലൂ "( KLOO)-പൊതു ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതി

പദ്ധതിയുടെ ലോഗോ പ്രകാശനം  ബഹുമാന്യനായ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകഷ്ണൻ അവർകൾ ഇന്ന് നിർവ്വഹിക്കുന്നു


കോഴിക്കോട്: "ജില്ലയിലെ പൊതു ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ്  ക്ലൂ അതിലുപരി കോഴിക്കോടിനോട്  യാത്ര പറയുന്നതിന്ന് മുമ്പ് കോഴിക്കോട്ടെ എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കുള്ള സ്നേഹ സമ്മാനവും"- കലക്ടർ യു.വി ജോസ്. പദ്ധതിയുടെ ലോഗോ പ്രകാശനം  ബഹുമാന്യനായ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകഷ്ണൻ അവർകൾ ഇന്ന് നിർവ്വഹിച്ചു.



ഒരു രൂപ പോലും മുടക്കുമുതലില്ലാതെയാണ് ഈ പദ്ധതി യഥാർത്ഥ്യമാകുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ജില്ലാ ഭരണകൂടവും കേരള ഹോട്ടൽ ആൻറ് റസ്റ്റോൻറ്റ് അസോസിയേഷനും സംയുക്തമായാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 100  ഓളം റസ്റ്റോറന്റുകളാണ് ആദ്യഘട്ടത്തിൽ ഈ സംരംഭത്തിൽ പങ്കാളികളായിരിക്കുന്നത്.  ആരോഗ്യ വകപ്പു ജീവനക്കാരും ഹൗസ്കീപ്പിങ്ങ് ഫാക്കൽറ്റി മാരും, KHRA പ്രതിനിധികളും ഒരുമിച്ച് നടത്തിയ   പരിശോധനയുടെ അടിസ്ഥാനത്തിൽ  സൗകര്യങ്ങൾ വിലയിരുത്തി  ഗ്രേഡിങ്ങ് നടത്തി തികച്ചും സൗകര്യപ്രദവും സുരക്ഷിതവും ഉപയോഗ യോഗ്യവുമായ ശുചി മുറിയുള്ള ഹോട്ടലുകളാണ് തിരഞ്ഞെടുത്തവയെല്ലാം. ഇതിന്റെ തുടർന്നുള്ള ക്യത്യമായശുചീകരണ പ്രവർത്തനങ്ങൾ അതാത് ഹോട്ടലുകൾ നിർവ്വഹിക്കും. ജില്ലയിലെ എല്ലാ ഭാഗത്തു നിന്നും എത്തുന്ന ആളുകൾക്ക് ഈ പദ്ധതി ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.

പദ്ധതിയിൽ ഉൾപ്പെട്ട ഹോട്ടലുകൾ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും , ഫോൺ നമ്പരും മറ്റ് വിവരങ്ങളും  അടങ്ങുന്ന ഒരു മൊബൈൽ ആപ് "KL00 "  ആവിഷ്കരിച്ചിട്ടുണ്ട്. ബാഗ്ലൂർ ആസ്ഥാനമായുള്ള ഫ്രവുഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ പ്രേരാമ്പ്ര ശാഖയിലെ ഒരു കൂട്ടം ചെറുപ്പക്കാർ  ശ്രീ അനിൽ പ്രസാദ്, എന്നിവരുടെ നേത്യത്വത്തിൽ ഒരുക്കിയെടുത്ത മൊബൈൽ ആപ് ആണ് ഇതിനു വേണ്ടി ഒരുക്കിയിറ്റുള്ളത്. ഡിസംബർ ഒന്ന് മുതൽ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ജനങ്ങൾക്ക് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്റ്റോറന്റ് ടോയ്ലെറ്റ് കണ്ടെത്താനാകും. പൊതുജനങ്ങൾക്കും റസ്റ്റോറന്റുകൾക്കും  പരസ്പരം ഗുണം ചെയ്യുന്ന രീതിയിലാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

Post a Comment

0 Comments