![]() |
ഗോകുലം ടീം അംഗങ്ങൾ പരിശീലനത്തിനിടെ |
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം എഫ്.സിക്ക് ശനിയാഴ്ച ജീവന്മരണ പോരാട്ടം. മിന്നുന്ന ഫോമിലുള്ള റിയല്‍ കശ്മീര്‍ എഫ്.സി.യാണ് ഗോകുലത്തിന്റെ എതിരാളികള്‍. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം.
കൊല്‍ക്കത്തയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണവുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്. എന്നാല്‍, പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് ടീം ഇറങ്ങുന്നതെന്ന് ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ഇംഗ്ലീഷ് സ്ട്രൈക്കര്‍ അന്റോണിയൊ ജര്‍മന്‍ ടീം വിട്ടത് ആക്രമണനിരയെ ദുര്‍ബലമാക്കിയിട്ടുണ്ട്. കശ്മീര്‍ ടീമിനെതിരെ പുതുയൊരു വിദേശതാരം കളിച്ചേക്കുമെന്ന് ബിനോ സൂചിപ്പിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് കശ്മീര്‍ സംഘം കോഴിക്കോട്ടെത്തിയത്. ഐ ലീഗില്‍ അരങ്ങേറ്റംകുറിച്ച റിയല്‍, നെരോക്കയോടും മോഹന്‍ ബഗാനോടും തോറ്റശേഷം തുടരെ മൂന്നുകളില്‍ ജയം നേടി വന്‍ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. കശ്മീരിലെ കൊടും തണുപ്പില്‍നിന്നെത്തിയ ടീമിന് കോഴിക്കോട്ടെ കാലാവസ്ഥ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും വിജയം തുടരാനാവുമെന്നുതന്നെയാണ് കോച്ച് ഡേവിഡ് റോബര്‍ട്സണ്‍ പ്രതീക്ഷിക്കുന്നത്. ഏഴ് കളികളില്‍നിന്ന് 13 പോയന്റുള്ള റിയല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. ഏഴുകളികളില്‍നിന്ന് ഒമ്പതുപോയന്റ് മാത്രമുള്ള ഗോകുലം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കയാണ്. ജയിച്ചാല്‍ കേരളാ ടീമിന് നാലാം സ്ഥാനത്തെത്താം.
0 Comments