റിയൽ കശ്മീരിനോട് സമനില വഴങ്ങി ഗോകുലം



കോഴിക്കോട്: മിന്നുന്ന ഫോമിൽ കുതിക്കുന്ന റിയൽ കശ്മീരിനെ വീഴ്ത്താനുള്ള ഗോകുലത്തിന്റെ മോഹം പാഴായി. സ്വന്തം തട്ടകത്തിൽ ലീഡ് കിട്ടിയിട്ടും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ആതിഥേയർക്ക്. സ്കോർ: 1-1. ഒന്നാം പകുതിയിൽ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി അതേ നാണയത്തിൽ റിയൽ കശ്മീർ തിരിച്ചടിച്ചു.



ഇരുപത്തിയൊന്നാം മിനിറ്റിൽ പ്രിതം സിങ്ങാണ് ഒരു ഏകാങ്കശ്രമത്തിലൂടെ ഗോകുലത്തിനുവേണ്ടി വല ചലച്ചിപ്പിച്ചത്.  മുന്നോട്ട് തള്ളിക്കിട്ടിയ പന്ത് അഡ്വാൻസ് ചെയ്ത കശ്മീർ ഗോളിയെ തോൽപ്പിച്ചാണ് പ്രിതം ഡൈവ് ചെയ്തുകൊണ്ട് നെറ്റിലേയ്ക്ക് ടാപ്പ് ചെയ്തിട്ടത്.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



അറുപത്തിയൊൻപതാം മിനിറ്റിൽ ഗോകുലം പ്രതിരോധത്തെയും ഗോളിയെയും ഒന്നാന്തരമൊരു ലോംഗ് റേഞ്ചറിലൂടെ കബളിപ്പിച്ച സുചന്ദ്ര സിങ്ങാണ് കശ്മീരിനെ ഒപ്പമെത്തിച്ചത്. ബോക്സിന്റെ വലത്തേ മൂലയിൽ നിന്ന് ഡിഫൻഡറെ വെട്ടിമാറ്റി തൊടുത്ത കിക്ക്  വളഞ്ഞ് ഇടത്തേ പോസ്റ്റിനോട് ചേർന്ന്, ഡൈവ് ചെയ്ത ഗോളിയെയും കബളിപ്പിച്ചാണ് വലയിൽ കയറിയത്. ഈ സമനിലയോടെ റിയൽ കശ്മീർ എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്

Post a Comment

0 Comments