കോഴിക്കോട്: കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി ആധുനിക സംവിധാനങ്ങളടങ്ങിയ പുതിയ ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ചെലവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയരക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മോഹപത്ര നിര്‍വഹിച്ചു.
കാര്‍ഷിക കീടബാധയെ ചെറുക്കാന്‍ മൂന്നു സാങ്കേതിക വിദ്യകളും ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. വിളവെടുപ്പിന് ശേഷമുള്ള ഗുണനിലവാര പരിശോധന, കീടനാശിനികളുടെ അംശം പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും പുതിയ കെട്ടിടത്തിലെ ലബോറട്ടറിയില്‍ നടക്കുക. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക എന്നീ സുഗന്ധവിളകളുടെ പരിശോധന കെട്ടിടത്തില്‍ ഒരുക്കിയ കീടനാശിനി പരിശോധന ലാബില്‍ നടക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
വിളവെടുത്ത സുഗന്ധവിളയില്‍ അടങ്ങിയിരിക്കുന്ന ജലാംശം, എണ്ണയുടെ അംശം, ഫൈബര്‍, കൊഴുപ്പ്, തുടങ്ങിയ ഗുണങ്ങള്‍ പരിശോധിക്കാനും ശുചീകരണം, ഗ്രേഡിങ്, പൊടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം നടന്നത്. നൂതനമായ വിവിധ കൃഷി രീതികള്‍ പരിചയപ്പെടുത്തിയവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.കെ. നിര്‍മല്‍ ബാബു, പ്രൊഫ. ഡോ. കെ.വി പീറ്റര്‍ പങ്കെടുത്തു.
0 Comments