കോഴിക്കോടിനൊരു പുതുവത്സര സമ്മാനം; ബേപ്പൂരിലേക്ക് കണ്ടയ്നറുമായി വിദേശ കപ്പലുകള്‍ബേപ്പൂര്‍:കോഴിക്കോടിനു പുതുവല്‍സര സമ്മാനമായി ബേപ്പൂര്‍ തുറമുഖത്ത് വിദേശ കണ്ടയ്നര്‍  കപ്പലുകള്‍ എത്തുന്നു. ജനുവരി പതിനെട്ടിന് ചൈനയില്‍ നിന്ന് സിന്തറ്റിക് ടര്‍ഫുകളുമായുള്ള ആദ്യ കപ്പല്‍ നങ്കൂരമിടും. തുറമുഖത്ത് തന്നെ പരിശോധന നടത്താന്‍  കസ്റ്റംസിന്റെ  അനുമതി കിട്ടിയതോടെയാണ്  വിദേശ ചരക്കുകപ്പല്‍ എത്തുന്നത്കോഴിക്കോട്ടെ വ്യാപാരികള്‍ ഇറക്കുമതി ചെയ്യുന്ന  കൃത്രിമ ഫുട്ബോള്‍ മൈതാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ടര്‍ഫുകള്‍, മൊബൈല്‍ ഫോണ്‍ ആക്സസറീസ് എന്നിവയുമാണ്  കപ്പല്‍ എത്തുന്നത്. രേഖകളുടെ  പരിശോധന കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസിലും  നേരിട്ടുള്ള പരിശോധന വാര്‍ഫിലും നടത്താനാണ് തീരുമാനം. ദിവസവും പതിനെഞ്ച് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്യുന്ന ചരക്കുകളില്‍ 60 ശതമാനവും  മലബാറിലേതാണ്. ഇതില്‍ മുഖ്യപങ്കും ബേപ്പൂര്‍ ലക്ഷ്യമിടുന്നുണ്ട്.  വിദേശ ചരക്കുകപ്പലുകള്‍ കൈകാര്യം എത്തുന്നതോടെ   കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ‌തുറമുഖത്തിന്റെ വികസനത്തിന് ഫണ്ടും ലഭ്യമാകും.

Post a Comment

0 Comments