സംസ്ഥാനത്തെ ആദ്യ 220 KV GI സബ്‌സ്‌റ്റേഷന്‍ നിർമാണോദ്ഘാടനം നാളെ കുന്ദമംഗലത്ത്കുന്ദമംഗലം: സംസ്ഥാനത്തെ ആദ്യ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റ് സബ് സ്‌റ്റേഷന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (17-ന്) കുന്ദമംഗലത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ്‌സ്‌റ്റേഷന്‍ കോംപൗണ്ടിലാണ് ഈ സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ശ്രീപത്മം ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനാകും.100 മെഗാവാട്ട് ശേഷിയുള്ള രണ്ടു പുതിയ ട്രാന്‍സ്‌ഫോര്‍മറുകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക. ലൈന്‍ നിര്‍മാണം ഉള്‍പ്പെടെ പൂര്‍ത്തിയാകുന്നതോടെ കുന്ദമംഗലം നിയോജക മണ്ഡലത്തിലും നഗരപരിധിയിലും നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കും. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയ പദ്ധതി. നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ തടസങ്ങളില്ലാതെ മെച്ചപ്പെട്ട വൈദ്യുതി വിതരണം സാധ്യമാകും. ജി.ഇ.ടി ആന്‍ഡ് ഡി ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത് 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments