കോഴിക്കോട്: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള 20 മുതല്‍ 2019 ജനുവരി ഏഴു വരെ ഇരിങ്ങല്‍ സര്‍ഗാലയില്‍ നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത ക്രമീകരണങ്ങള്‍ നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവ റാവു വിവിധ വകുപ്പുകളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവശ്യമായ ട്രാഫിക് മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യോഗത്തില്‍ യു.എല്‍.സി.സി പ്രസിഡന്റ് രമേശന്‍ പാലേരി, സര്‍ഗാലയ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.പി ഭാസ്‌കരന്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
0 Comments