കോഴിക്കോട് ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്ക് നാളെ ഉച്ചക്ക് ശേഷം അവധി


കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാറാണ് ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്.  ഇതിന് പകരമായി ഈ മാസം 19-ന് (ശനിയാഴ്ച) പ്രവൃത്തി ദിനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വനിതാ മതിലിനെ തുടര്‍ന്നാണ് അവധിയെന്ന് സൂചന.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments