ഗല്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാന നിരക്ക് ഏകീകരിച്ചു



ദുബായ്: പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.



പുതുക്കിയ നിരക്ക് അനുസരിച്ച് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാകും ഈടാക്കുക. nഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു. ഗള്‍ഫില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments