കോഴിക്കോട് ട്രിബ്യൂണൽ വരുന്നതോടെ മറ്റു ട്രിബ്യൂണലുകൾ (കൊച്ചി, കൊല്ലം) പ്രവർത്തനം അവസാനിപ്പിക്കും.
കോഴിക്കോട്: വഖഫ് സംബന്ധിച്ച തർക്കങ്ങളിൽ പരിഹാരം കാണാൻ സംസ്ഥാനത്ത് മൂന്നംഗ ട്രിബ്യൂണൽ യാഥാർഥ്യമാവുന്നു.
കോഴിക്കോടും കൊച്ചിയും കൊല്ലവും കേന്ദ്രീകരിച്ച് ആയിരുന്നു നിലവിൽ ഏകാംഗ ട്രിബ്യൂണലുകൾ പ്രവർത്തിച്ചുവന്നിരുന്നത്. ജില്ലാ ജഡ്ജിമാരാണ് അവിടെ പ്രിസൈഡിങ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത്. പാർലമെന്റ് വഖഫ് ആക്ടിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ ട്രിബ്യൂണൽ സ്ഥാപിതമാകുന്നത്.
കോഴിക്കോട് ട്രിബ്യൂണൽ വരുന്നതോടെ മറ്റു ട്രിബ്യൂണലുകൾ പ്രവർത്തനം അവസാനിപ്പിക്കും. എരഞ്ഞിപ്പാലത്തെ ഹൗസ്‌ഫെഡ് ബിൽഡിങ്ങിലായിരിക്കും പുതിയ ട്രിബ്യൂണലിന്റെ ഓഫീസെന്ന് ചെയർമാനായി നിയമിതനായ ജില്ലാ ജഡ്ജി കെ. സോമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ 10-ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ എം.പി. ജഗജിത്, ബി.എം. ജമാൽ എന്നിവരും പങ്കെടുത്തു
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments