തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം; 3 നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കു മാത്രം പെര്‍മിറ്റ്തിരുവനന്തപുരം∙ അടുത്ത 5 വർഷത്തിൽ 6000 കിലോമീറ്റർ റോഡ് നിർമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. 2 വർഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാൻ നടപടി സ്വീകരിക്കും. ഇവയുടെ റോഡ് നികുതിയില്‍ ഇളവ് നല്‍കുംകെഎസ്ആര്‍ടിസി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറും. ഇ–മൊബിലിറ്റി ഫണ്ടിന് 12 കോടി അനുവദിച്ചു. 10000 ഇ–ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നൽകും. നഗരങ്ങളില്‍ സ്വകാര്യസഹായത്തോടെ ബാറ്ററി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കും. അതിവേഗ റെയില്‍പാതയും ധനമന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം – കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ്. കാസര്‍കോട്–തിരുവനന്തപുരം യാത്ര നാലുമണിക്കൂറില്‍ പൂ‍ര്‍ത്തിയാകും
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments