ഒളവണ്ണയിലെ വിദ്യാഭ്യാസമേഖലാ പ്രഖ്യാപനം; കലക്ടര്‍ ഇടപെട്ടു
കോഴിക്കോട്: ഒളവണ്ണയില്‍ വിദ്യാഭ്യാസമേഖല പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉന്നതതല യോഗം വിളിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും തടസപ്പെടുന്നതായ വാര്‍ത്തകളെത്തുടര്‍ന്നാണ് കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. നാളെ ഉച്ചയ്ക്ക് ഒന്നിന്  കലക്ടറേറ്റിലാണ് യോഗം.പുതിയ വീടിന് അനുമതിയില്ല. നിര്‍മാണം തുടങ്ങിയവ പൂര്‍ത്തീകരിച്ചാലും അനുമതിപത്രം നല്‍കാന്‍ തടസം. ബാങ്കുകള്‍ നല്‍കാമെന്നേറ്റിരുന്ന വായ്പ അനുവദിക്കാനാകില്ലെന്ന നിലപാടെടുക്കുന്നു. ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനു പോലും പ്രതിസന്ധിയുണ്ട്. ഒളവണ്ണ പഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലാണ് വിദ്യാഭ്യാസമേഖല പ്രഖ്യാപനം നിലനില്‍ക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും റവന്യൂ അധികൃതര്‍ തടസംപറയുന്ന സാഹചര്യമാണ്. രണ്ടായിരത്തിലധികം കുടുംബങ്ങളുടെ നിസഹായവസ്ഥ വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നാലെയാണ് കലക്ടര്‍ ഉന്നതതലയോഗം വിളിച്ചത്.

വിദ്യാഭ്യാസമേഖല പ്രഖ്യാപനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പരിധിയില്‍പ്പെട്ട സ്ഥലങ്ങളിലെ റവന്യൂ ഇടപാടുകള്‍ക്കെങ്കിലും നിയന്ത്രണം ഒഴിവാക്കണം. പഞ്ചായത്തിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അനിശ്ചിതകാലസമരമുള്‍പ്പെടെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍.

Post a Comment

0 Comments