കൊച്ചിയെയും വീഴ്ത്തി കാലിക്കറ്റ് ഹീറോസ് പ്ലേ ഓഫിലേക്ക്



കൊച്ചി: പ്രോവോളി ലീഗില്‍ കാലിക്കറ്റിന്റെ ഹീറോസ് പ്ലേഓഫ് ഏറക്കുറെ ഉറപ്പിച്ചു. കനത്ത പോരാട്ടമാകുമെന്ന് പ്രതീക്ഷിച്ച നാട്ടങ്കത്തില്‍ കാലിക്കറ്റ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെ വൈറ്റ് വാഷടിച്ചു. ബോണസ് അടക്കം മൂന്ന് പോയന്റ് ലഭിച്ചതോടെ കാലിക്കറ്റിന് ഏഴ് പോയന്റായി. സ്‌കോര്‍: 15-11, 15-9, 15-14, 15-13, 15-10.



പ്രോവോളി ലീഗില്‍ ഇതാദ്യമായാണ് ഒരു ടീം അഞ്ച് സെറ്റും നേടുന്നത്. ക്യാപ്റ്റന്‍ ജെറോം വിനീതാണ് ടോപ് സ്‌കോറര്‍ (16). കാര്‍ത്തിക്ക്(13), അജിത്ത്ലാല്‍(10) എന്നിവരും തിളങ്ങി. പോള്‍ ലോട്ട്മാന്‍ മാന്‍ ഓഫ് ദി മാച്ചായി. ലോട്ട്മാന്റെ കിടിലന്‍ സെര്‍വുകള്‍ക്കും ക്യാപ്റ്റന്‍ വിനീത് ജെറോമിന്റെ കൂറ്റന്‍ സ്മാഷുകള്‍ക്കും മുന്നില്‍ കൊച്ചിക്ക് മറുപടിയില്ലായിരുന്നു. അജിത്ത്ലാലിനെ പൂട്ടാന്‍ പദ്ധതി തയ്യാറാക്കിയ കൊച്ചിക്ക് ജെറോമിനെ തടയാനായില്ല. പവര്‍ഫുള്‍ സെര്‍വുകളായിരുന്നു കാലിക്കറ്റിന്റെ ആയുധം.

സെര്‍വുകള്‍ എടുക്കാന്‍ വിഷമിച്ചതോടെ കൊച്ചിയുടെ ഗെയിംപ്ലാന്‍ പാളി. പുതുമുഖ ലിബറോ ആയ ഹരിപ്രസാദിന് മിക്ക സെര്‍വുകളും താങ്ങാനായില്ല. ഇതോടെ മികച്ച സെറ്ററായ ഉക്രപാണ്ഡ്യന്റെ താളംതെറ്റി. സെര്‍വുകളാണ് തോല്‍വിക്ക് കാരണമെന്ന് ഉക്രന്‍ മത്സരശേഷം സമ്മതിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments