ജില്ലയിലെ 13 അസി.​കമ്മീഷ​ണര്‍​മാര്‍ക്ക് സ്ഥലം​മാറ്റംകോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള സം​സ്ഥാ​ന പോ​ലീ​സി​ലെ സ്ഥ​ലം മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലും വ​ന്‍ അ​ഴി​ച്ചു​പ​ണി. കോ​ഴി​ക്കോ​ട് റേ​ഞ്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലേ​യും സ​ബ്ഡി​വി​ഷ​നു​ക​ളി​ലെ​യും നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലി​ലെ​യും വി​ജി​ല​ന്‍​സി​ലെ​യും ഡിവൈഎസ്പിമാരുള്‍പ്പെട 13 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ സ്ഥാ​ന ച​ല​നം.സം​സ്ഥാ​ന​ത്ത് സ്ഥ​ലം മാ​റ്റി​യ 53 ഡി​വൈ​എ​സ്പി​മാ​രി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി, റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള 13 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥ​ലം മാ​റ്റ​മു​ണ്ടാ​യ​ത്. നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ഇ.​പി.​പൃ​ഥ്വി​രാ​ജ്, സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​പി.​അ​ബ്ദു​ള്‍ റ​സാ​ഖ്, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ജെ.​ബാ​ബു തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​ത​ന്നെ​യാ​ണ് നി​യ​മി​ച്ച​ത്.

നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ഇ.​പി.​പൃ​ഥ്വി​രാ​ജി​നെ താ​മ​ര​ശേ​രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി.​ബി​ജു​രാ​ജി​നെ ഗു​രു​വാ​യൂ​രി​ലേ​ക്ക് മാ​റ്റി . നോ​ര്‍​ത്ത് അ​സി.​ക​മീ​ഷ​ണ​റാ​യി എ.​വി.​പ്ര​ദീ​പി​നെ നി​യ​മി​ച്ചു. ഇ​ദ്ദേ​ഹം നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ സ്റ്റേ​റ്റ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ലാ​ണ്. സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കെ.​പി.​അ​ബ്ദു​ള്‍​റ​സാ​ഖി​നെ സ്‌​റ്റേ​റ്റ് സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. നാ​ര്‍​ക്കോ​ട്ടി​ക് അ​സി.​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ.​ജെ.​ബാ​ബു​വി​നെ​യാ​ണ് സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​റാ​യി പ​ക​രം നി​യ​മി​ച്ച​ത്.

കോ​ഴി​ക്കോ​ട് റൂ​റ​ല്‍ സ്‌​റ്റേ​റ്റ് സ്‌​പെ​ഷല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​എ​സ്.​ഷാ​ജി​യാ​ണ് പു​തി​യ നാ​ര്‍​ക്കോ​ട്ടി​ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍ . ഉ​ത്ത​ര​മേ​ഖ​ലാ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കെ.​സു​ദ​ര്‍​ശ​നാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി. ക​ണ്‍​ട്രോ​ള്‍ റൂം ​അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഷാ​ജി വ​ര്‍​ഗീ​സി​നെ​യും സ്ഥ​ലം മാ​റ്റി. വി​ജി​ല​ന്‍​സി​ലേ​ക്കാ​ണ് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്. എ​ല്‍. സു​രേ​ന്ദ്ര​നാ​ണ് പു​തി​യ ക​ണ്‍​ട്രോ​ള്‍ റൂം ​അ​സി.​ക​മ്മീ​ഷ​ണ​ര്‍. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി ഡി.​ശ്രീ​നി​വാ​സ​നെ തൃ​ശൂ​ര്‍ ക്രൈം​ഡി​റ്റാ​ച്ച്‌​മെ​ന്‍റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​ഇ​സ്മ​യി​ലി​നെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യാ​ണ് ചു​മ​ത​ല ന​ല്‍​കി​യ​ത്.

വ​ട​ക​ര ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന എ.​പി.​ച​ന്ദ്ര​നെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്‌എ​പി കെ.​ആ​ര്‍. ശി​വ​സു​ധ​ന്‍ പി​ള്ള​യെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കാ​ണ് മാറ്റിയ​ത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments