എമിറേറ്റ്സ് ഉന്നതസംഘം കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന നടത്തുന്നു |
കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എമിറേറ്റ്സ് വിമാനക്കമ്പനിയുടെ ഉന്നതതല സംഘമാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിയത്. എമിറേറ്റ്സ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് മോഹനശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
2015 -ൽ വിമാനത്താവള റൺവേ അടയ്ക്കുന്നതുവരെ കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് സർവീസ് നടത്തിയിരുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്സ്. 258 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഉപയോഗിച്ചാണ് ഇവർ സർവീസ് നടത്തിയിരുന്നത്.
എമിറേറ്റ്സ് ഉന്നതസംഘത്തെ കരിപ്പൂർ വിമാനത്താവളത്തിൽ KM ബഷീർ സാഹിബിന്റെ നേതൃതത്തിൽ സ്വീകരിക്കുന്നു |
വലിയ വിമാനങ്ങൾക്ക് കോഴിക്കോട് നിയന്ത്രണംവന്നതോടെ ഇവർ കോഴിക്കോട് സർവീസ് നിർത്തിവെച്ചു. റൺവേ നവീകരണത്തിനുശേഷം വലിയ വിമാനങ്ങൾക്ക് കോഴിക്കോട് അനുമതി നൽകിയതിനെത്തുടർന്നാണ് പ്രത്യേകസംഘം പരിശോധനക്കെത്തിയത്. കോഴിക്കോട്ടെ റൺവേയുടെ പ്രത്യേകത പറക്കൽ സാഹചര്യങ്ങളും സൗകര്യങ്ങളും സംഘം വിലയിരുത്തി. ഇവരുടെ റിപ്പോർട്ട് അനുകൂലമെങ്കിൽ അടുത്തമാസം കോഴിക്കോട് -ദുബായ് സർവീസ് ആരംഭിക്കാനാണ് എമിറേറ്റ്സ് പദ്ധതി.
0 Comments