ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു പ്രവാസിയുടെ കൈയിൽ സുഹൃത്തിന് കൊടുത്തു വിടാൻ ശ്രമം, യുവാവ് പിടിയിൽഅടിവാരം: വിദേശത്തേക്ക് പോവുന്ന യുവാവിന്റെ കയ്യില്‍ കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമം. പുതുപ്പാടി അടിവാരം കമ്പിവേലുമ്മല്‍ അഷ്‌റഫിന്റെ മകന്‍ അനീഷാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ് പാര്‍സലുമായി എത്തിയത്. അനീഷിന്റെ മാതൃ സഹോദരന്‍ കുഞ്ഞാവ എന്ന സിദ്ദീഖ് ദുബൈയിലുള്ള മകന്‍ ഷാനിദിന് നല്‍കാനായി ഏല്‍പിച്ച ഹല്‍വയാണെന്നായിരുന്നു മുനീഷ് അറിയിച്ചത്. ഇതിനാല്‍ തന്നെ കൂടുല്‍ സംശയിക്കാതെ പാര്‍സല്‍ വാങ്ങി വെച്ചു.പേക്ക് ചെയ്തതില്‍ സംശയം തോന്നി അഴിച്ചു നോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അനീഷ് വിദേശത്തേക്ക് പോയി. ബന്ധുക്കള്‍ നടത്തിയ നീക്കത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ മുനീഷ് പിടിയിലായി.നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മുനീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വിവരം താമരശ്ശേരി പോലീസില്‍ അറിയിക്കുകയും എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments