അറവുമാലിന്യത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ;ഇത് കോഴിക്കോടൻ മാതൃകകോഴിക്കോട്:അറവുമാലിന്യത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ തയ്യാറാക്കുന്ന കേരളത്തിലെ ആദ്യസംരംഭത്തിന് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റും മേയറും പ്ലാന്റ് സന്ദര്‍ശിച്ചു. ഫ്രഷ് കട്ട് ഒാര്‍ഗാനിക് ലിമിറ്റഡ് എന്ന കമ്പനിയാണ് മാലിന്യസംസ്കാരണ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.പുഴയിലേക്കും കടലിലേക്കും അറവുമാലിന്യം തള്ളിവിടുന്ന കാടത്തം ഇനി കോഴിക്കോട് ജില്ലയില്‍ നടക്കില്ല. താമരശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച അറവുമാലിന്യ സംസ്കരണ ശാലയിലേക്ക് മാത്രമേ ജില്ലയിലെ കോഴിക്കോടകളിലെ മാലിന്യങ്ങള്‍ ഇനിമുതല്‍ സംസ്കരണത്തിന് അയക്കാന്‍ അനുവാദമുള്ളു.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍എസ് ഗോപകുമാറിന്റെ ആശയമാണ് പദ്ധതിയിലേക്ക് വഴിവെച്ചത്, തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായാണ് പ്ലാന്റിന്റെ  പ്രവര്‍ത്തനം. അഴിയൂര്‍ പഞ്ചായത്താണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ ഇറച്ചിക്കോഴിവ്യാപാരികളും പദ്ധതിയോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്.

Post a Comment

0 Comments