കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ 10 ദിവസത്തിനകം യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കും: എയര്‍പോര്‍ട്ട് അതോറിറ്റി



കൊണ്ടോട്ടി: കരിപ്പൂരില്‍ കഴിഞ്ഞ മാസം 22ന് ഉദ്ഘാടനം ചെയ്ത പുതിയ ടെര്‍മിനല്‍ പത്ത് ദിവസത്തിനകം യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ടെര്‍മിനലിലേക്ക് ക്രമീകരിച്ചു വരികയാണ്. ഇതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും.



അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്റുകള്‍, മൂന്ന് ലിഫ്റ്റുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ അടക്കം പുതിയ ടെര്‍മിനലിലുണ്ട് ഒരു മണിക്കൂറില്‍ 1,527 യാത്രക്കാരെ ഉള്‍കൊള്ളാന്‍ ടെര്‍മിനലിന് കഴിയും. ട്രാന്‍സിറ്റ് ലോഞ്ചും പ്രാര്‍ഥനാ ഹാളും ഡ്യൂട്ടീ ഫ്രീ ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments