ഫോനി: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കോഴിക്കോടൻ കൂട്ടായ്മകോഴിക്കോട്: ഫോനി ചുഴലിക്കാറ്റിൽ സർവ്വതും നഷ്ടപ്പെട്ട ഒഡീഷയ്ക്ക് കൈത്താങ്ങുമായി റൈസ് അപ്പ് ഫോറം ഫേസ് ബുക്ക് കൂട്ടായ്മ. കേരളത്തിലെ വിവിധ കളക്ഷൻ പോയിന്‍റുകളിൽ നിന്ന് ശേഖരിക്കുന്ന അവശ്യ വസ്തുക്കൾ ഒഡീഷയിൽ ദുരന്തമനുഭവിക്കുന്നവർക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.കേരളത്തിലെ പ്രളയ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു കൊണ്ടാണ് റൈസ് അപ്പ് ഫോറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ പ്രവർത്തനം തുടങ്ങിയത്. ഒരു കൂട്ടം യുവാക്കളുടെ മനസ്സിൽ പിറന്ന ആശയത്തിന് അന്ന് വലിയ പിന്തുണ കിട്ടി. കേരളം അനുഭവിച്ചതിന്‍റെ ഇരട്ടിയിലധികം വരും ഒഡിഷയിലെ ദുരന്തമെന്ന് ഇവർ പറയുന്നു. ദുരിതമനുഭവിച്ചവർക്ക് മുഴുവനും ഇപ്പോഴും സഹായം കിട്ടിയിട്ടില്ല.പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞതോടെ കോഴിക്കോട് ഡിടിപിസി ഓഫീസിൽ ജില്ല കളക്ടർ ഇവർക്കായി കളക്ഷൻ പോയിന്‍റ് ഒരുക്കി ഒപ്പം നിന്നു. വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്ക് സ്കൂൾ തുറക്കുന്പോഴേക്ക് പഠന സാമഗ്രികൾ എത്തിക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ആവശ്യമായ പഠന സാമഗ്രികൾ കോഴിക്കോട് ഡിടിപിസി ഓഫീസിൽ ശേഖരിച്ച് തുടങ്ങി.

Post a Comment

0 Comments