ഒരു നൊമ്പരപ്പൂവായി ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഒരു വര്‍ഷം

 


കോഴിക്കോട്:നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യനാളുകളിലാണ് സേവനത്തിന്റെ വേറിട്ട മുഖവുമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന ലിനി വിടവാങ്ങിയത്.



നമ്മുടെയെല്ലാം മനസ്സില്‍ നൊമ്പരമവശേഷിപ്പിച്ച് ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യനാളുകളിലാണ് സേവനത്തിന്റെ വേറിട്ട മുഖവുമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന ലിനി വിടവാങ്ങിയത്. അർപ്പണബോധത്തിന്റെ മുഖമാണ് ഇന്ന് ലിനി നമുക്ക് മുന്നിൽ.



2018 മെയ് 21 കണ്‍തുറന്നത് സിസ്റ്റര്‍ ലിനിയുടെ മരണ വാര്‍ത്തയുമായിട്ടായിരുന്നു. നിപ വൈറസ് കോഴിക്കോടിനെ പിടികൂടിയതിന് ശേഷമുള്ള മൂന്നാമത്തെ മരണം. ഞെട്ടലോടെയാണ് ലിനിയുടെ മരണവാര്‍ത്ത കേരളം കേട്ടത്. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കിടന്നിരുന്ന സാബിത്തില്‍ നിന്നാണ് നിപ വൈറസ് ലിനിയിലേക്കും പകര്‍ന്നത്. തന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണെന്ന് തോന്നിയപ്പോള്‍ ഐ.സി.യുവില്‍ നിന്ന് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും ഒരു നൊമ്പരമായിരുന്നു. ലിനി പകര്‍ന്ന ആ സ്നേഹമാണ് സജീഷിനെയും മക്കളെയും ഇക്കാലമത്രയും നയിച്ചത്. അമ്മ ഇനി തിരിച്ച് വരില്ലെന്ന് റിഥുലും സിദ്ദാര്‍ത്ഥും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മറ്റൊന്നുകൂടി അവര്‍ക്കറിയാം അമ്മയ്ക്ക് പകരമാകില്ലെങ്കിലും ഒരു നാട് മുഴുവന്‍ സ്നേഹിക്കുകയാണ് തങ്ങളെയെന്ന്. ഒരു നാടിന്റെ മക്കളാണ് തങ്ങളെന്ന്...

Content Highlights: Nipah Virus Lini

Post a Comment

0 Comments