കരിപ്പൂർ: നാ​ല്​ വ​ർ​ഷ​ത്തി​നു​ശേ​ഷം ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സ്​ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഈ ​വ​ർ​ഷം ഹ​ജ്ജ്​ ക്യാ​മ്പ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം ഹ​ജ്ജ്​ ഹൗ​സി​ൽ ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ വീ​ണ്ടും അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സും പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​നാ​യി 2015ൽ ​വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള ഹ​ജ്ജ്​ സ​ർ​വി​സ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.



അ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ നാ​ല്​ വ​ർ​ഷ​വും ക്യാ​മ്പ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലാ​യി​രു​ന്നു. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജൂ​ലൈ ഏ​ഴി​ന്​ രാ​വി​ലെ 7.10നാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ആ​ദ്യ സ​ർ​വി​സെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി പ​റ​ഞ്ഞു. ക്യാ​മ്പി​ന്​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി മേ​യ്​ 19ന് ​കോ​ഴി​ക്കോ​ട്ട്​​​ ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജൂ​ലൈ 14 മു​ത​ൽ 17 വ​രെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലും ക്യാ​മ്പ്​ ന​ട​ക്കും. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​നും കൊ​ച്ചി​യി​ൽ എ​യ​ർ ഇ​ന്ത്യ​ക്കു​മാ​ണ്​ ക​രാ​ർ.

ക്യാ​മ്പി​ന്​ മു​ന്നോ​ടി​യാ​യി ഹ​ജ്ജ്​ ഹൗ​സി​ലെ ലി​ഫ്​​റ്റ്​ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം. ശു​ചി​മു​റി ന​വീ​ക​രി​ക്കു​ക​യും​ മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. നേ​ര​ത്തെ, ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി ആ​റാ​യി​ര​ത്തോ​ളം പേ​രാ​ണ്​ ഹ​ജ്ജി​ന്​ പോ​യി​രു​ന്ന​ത്. ഇ​ക്കു​റി 10,464 പേ​രാ​ണ്​ ഇ​വി​െ​ട​നി​ന്ന്​ യാ​ത്ര തി​രി​ക്കു​ക. ഇ​വ​ർ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​​ടു​ത്തേ​ണ്ട​തു​ണ്ട്.



ക​ഴി​ഞ്ഞ ദി​വ​സം വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഹ​ജ്ജ്​ ക​മ്മി​റ്റി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ഴ​യ അ​ന്താ​രാ​ഷ്​​ട്ര ആ​ഗ​മ​ന ഹാ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹാ​ജി​മാ​രു​െ​ട ബാ​ഗേ​ജ്​ പ​രി​ശോ​ധ​ന ഇ​ത്ത​വ​ണ​യും ഹ​ജ്ജ്​ ഹൗ​സി​ലാ​കും. യാ​ത്ര മ​ദീ​ന​യി​ലേ​ക്കാ​യ​തി​നാ​ൽ ഇ​ക്കു​റി ഇ​ഹ്​​റാം കെ​ട്ട​ൽ ഇ​വി​ടെ​നി​ന്നു​ണ്ടാ​കി​െ​ല്ല​ന്ന​ും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. അ​ഞ്ച്​ കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച്​ 72,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ച ഹ​ജ്ജ്​ ഹൗ​സ്​ 2007 ന​വം​ബ​റി​ലാ​ണ്​ ഉ​ദ്​​ഘാ​ട​നം ​െച​യ്​​ത​ത്.

Highlights: restarting karipoor hajj house

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.