അനധികൃത ട്രാഫിക് ഐലന്റ് പൊളിച്ചുമാറ്റി


താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ സ്വകാര്യ ക്രഷർ കമ്പനി സ്ഥാപിച്ച അനധികൃത ട്രാഫിക് ഐലന്റ് പൊളിച്ചുമാറ്റി. ചുങ്കം ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അശാസ്ത്രീയമായി നിർമിച്ച ഐലന്റ് പൊളിച്ചുമാറ്റിയത്.ദേശീയപാത വിഭാകത്തിന്റെയോ, PWDയുടേയോ, പോലീസിന്റെയോ, ഗ്രാമ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ ചില വ്യക്തികളും ക്രഷറ് ഉടമകളും ചേർന്നായിരുന്നു ഐലന്റ് നിർമ്മിച്ചത്.ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് PWD അസി.എഞ്ചിനിയർ DI - GL/2015-29-09-2015 പ്രകാരം നിർമ്മാണം പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ചില രാഷ്ട്രീയ നേതാക്കളും, ക്രഷർ ഉടമയും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രഷറിന്റെ പരസ്യമുള്ള ഐലന്റ് നിലനിർത്തുകയായിരുന്നു.


ഐലൻറ് നിർമ്മാണ സമയത്ത് ഇവിടെ നിന്നും നീക്കം ചെയ്ത ട്രാഫിക് സിഗ്നൽ ലൈറ്റ് പൊതുപ്രവർത്തകർ വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് ഇവിടെ പുനസ്ഥാപിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന സൈൻ ബോർഡ് നീക്കം ചെയ്ത് സ്വകാര്യ ക്രഷറിലേക്കുള്ള ദൂരം സൂചിപ്പിക്കുന്നതിനായി സ്ഥാപിച്ചു ബോർഡും പിന്നീട് എടുത്തു മാറ്റിയിരുന്നു.

താമരശ്ശേരി DYSP യുടെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടേയും, നാട്ടുകാരുടേയും സഹായത്തോടെ ഇന്നു വൈകുന്നേരത്തോടെയാണ് ഐലന്റ് പൊളിച്ച് നീക്കിയത്.ഐലന്റ് നിർമ്മാണ സമയത്ത് തന്നെ അഴിമതി സംബന്ധിച്ച വാർത്ത Kairali tv, Media one, Team vision ചാനലുകളും, പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ചുങ്കം കൂടത്തായി റോഡ് ജംഗ്ഷനിലെ കെട്ടിട അവശിഷ്ടങ്ങളും, ബാലുശ്ശേരി റോഡ് ജംഗ്ഷനിലെ മാലിന്യ കൂമ്പാരവും, ഉപയോഗശൂന്യമായ വൈദ്യുത ,ടെലഫോൺ പോസ്റ്റുകളും DYSP സുധാകരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് നവാസ് ഈർപ്പാണ അംഗങ്ങളായ ജയേഷ് ,ജസ്സി ശ്രീനിവാസൻ, പോലീസുദ്യോഗസ്തർ , നാട്ടുകാർ, ഓട്ടോ തൊഴിലാളികൾ എന്നിവർ ചേർന്ന് നീക്കം ചെയ്ത് റോഡരിക് സഞ്ചാരയോഗ്യമാക്കിയിരുന്നു.

Post a Comment

0 Comments