ഭക്ഷ്യവിഷബാധ; കോഴിക്കോട് അല്‍ ക്വയര്‍ ഹോട്ടല്‍ പൂട്ടിച്ചുകോഴിക്കോട്: കോഴിക്കോട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. തൊണ്ടയാട് ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അൽ- ക്വയറാണ് കോർപ്പറേഷന്‍റെ ആരോഗ്യ വിഭാഗം പൂട്ടിപ്പിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.  തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടുകയായിരുന്നു

Post a Comment

0 Comments