Representation Photos |
ന്യൂഡൽഹി:ബേപ്പൂർ തുറമുഖം – മലാപ്പറമ്പ് കണക്ടിവിറ്റി റോഡിന്റെ വിശദപദ്ധതി റിപ്പോർട്ട് ഉടൻ തയാറാക്കുമെന്നു ലോക്സഭയിൽ എം.കെ. രാഘവന്റെ ചോദ്യത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി. പദ്ധതിച്ചെലവിന്റെ 25 % സംസ്ഥാന സർക്കാർ വഹിക്കാമെന്നു ധാരണയായിട്ടുണ്ട്. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 18.4 കിലോമീറ്റർ നാലുവരി പാത നിർമിക്കുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു നേരത്തേ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാണിജ്യ, വ്യവസായ രംഗത്തും വിനോദ സഞ്ചാര മേഖലയിലും വൻ കുതിച്ചുചാട്ടത്തിനു റോഡ് പദ്ധതി വഴിതുറക്കുമെന്നു രാഘവൻ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16നു കേന്ദ്ര റോഡ് വകുപ്പ് പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും തുടർനടപടി വൈകുകയാണ്. മൈസൂരു – മാനന്തവാടി ദേശീയപാത ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി മേപ്പാടിയിൽനിന്ന് ആനക്കാംപൊയിലിലേക്ക് 6.5 കിലോമീറ്റർ തുരങ്കപാത നിർമിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു ഗഡ്കരി പ്രതികരിച്ചു.
0 Comments