നമ്പർ വൺ കോഴിക്കോട്: രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഓന്നാമത് കോഴിക്കോട്

 

ന്യൂഡൽഹി:അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാമത് കോഴിക്കോട്. 15.2 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയാണ് കോഴിക്കോടിന്റെ വളര്‍ച്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്. യുഎന്‍ ഹാബിറ്റാറ്റ്,ലിങ്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് പോളിസി എന്നിവയുടെ സഹകരണത്തോടെ ന്യൂയോര്‍ക്ക് സര്‍വകലാശാല ലോകത്തെ 200 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കോഴിക്കോട് എത്തിയത്.ഇന്ത്യയിലെ മറ്റു നഗരങ്ങളായ ബെളഗാവി, കോയമ്പത്തൂര്‍, പുനെ, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രതിവര്‍ഷ വളര്‍ച്ചാ നിരക്കില്‍ തൊട്ടു പിന്നില്‍ എത്തിയത്. സമീപ ഗ്രാമങ്ങളിലേക്കു കൂടി നഗരപരിധി വലുതാകുന്നതാണ് പ്രധാന വളര്‍ച്ചാ നിരക്കായി കരുതപ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും മറ്റു നഗരങ്ങളില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റവുമെല്ലാം കോഴിക്കോടിനെ തിളക്കമുള്ള നഗരമാക്കി മാറ്റി.കോഴിക്കോടിന്റെ നഗരപരിധി 2001 ല്‍ 3,316 ഹെക്ടര്‍ ആയിരുന്നു. ഇത് 2014 ആയതോടെ 23,641 ആതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ജനസംഖ്യ 4.40 ലക്ഷത്തില്‍ നിന്ന് 11.71 ലക്ഷമായതായി പഠനം രേഖപ്പെടുത്തുന്നു. ജോലിയും മികച്ച സൗകര്യങ്ങളും തേടി നഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

Post a Comment

0 Comments