കോഴിക്കോട്: 2015-ലെ നാഷണല്‍ ഗെയിംസ് കേരളത്തില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനും നിലവിലുള്ള സ്റ്റേഡിയങ്ങള്‍ നവീകരിക്കാനും തീരുമാനിച്ചിരുന്നു. അപ്പോഴുളള തീരുമാനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തും കോഴിക്കോടുമൊരു ഇന്റര്‍നാഷണല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം. എന്നാല്‍ പല കാരണത്താല്‍ കോഴിക്കോട് സ്റ്റേഡിയ നിര്‍മാണം നടന്നില്ല. തിരുവനന്തപുരത്ത് കാര്യവട്ടം ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്ന പേരില്‍ കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം നിര്‍മിക്കുകയും ചെയ്തു.
കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാനിലെ ഒരു പ്രധാന വികസന പ്രവര്‍ത്തനമായിരുന്നു സ്റ്റേഡിയം, എന്നാല്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധാരാളം പേര്‍ ഇതിനെ എതിര്‍ത്തു. പക്ഷെ എതിര്‍പ്പിന്റെ കാരണം എവിടെയും വ്യക്തമാക്കിയിട്ടില്ല. മാളിക്കടവിനു സമീപം 14 ഹെക്ടറിലാണ് സ്റ്റേഡിയം നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
ബി സി സി ഐ അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേരാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്. കഴിഞ്ഞ കോർപ്പറേഷൻ ബജറ്റിൽ പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനെ കുറിച്ച് പ്രസ്താഭിച്ചിരുന്നു.എന്നാൽ പിന്നീട് ഒരു തുടർന്നടപടിയും കണ്ടില്ല. ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടാണ് നിലവിലെ EMS സ്റ്റേഡിയം. ഗോകുലം കേരളയുടെ കളികൾ കാണാനെത്തുന്ന കാണികൾ നിലവിലെ സ്റ്റേഡിയത്തിന്റെ പേരായ്മകൾ അധികൃതരെ അറിയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി ഇതുവരെ ഒരു തുടർന്നടപടികളും ഉണ്ടായിട്ടില്ല. വരും വര്‍ഷങ്ങളിലെങ്കിലും സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
0 Comments