ചാലിയാറിനു കുറുകെ പാലം; രൂപകല്‍പനയില്‍ മാറ്റം വരുത്തിയേക്കും



കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിച്ച് ചാലിയാറിനു കുറുകെ നിർമിക്കുന്ന പാലങ്ങളുടെ രൂപകല്‍പനയില്‍ മാറ്റം വരുത്തിയേക്കും. പ്രളയനിരപ്പ് പുതുക്കി നിശ്ചയിച്ച് ഉയരം കൂട്ടാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.



എളമരംകടവ്, കൂളിമാട് പാലങ്ങളുടെ രൂപകല്‍പനയാണ് പുനപരിശോധിക്കുന്നത്. എളമരം കടവില്‍ പുഴയുടെ മധ്യത്തില്‍മാത്രം ഉയരം കൂട്ടിയാല്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂളിമാട് പാലം പൂര്‍ണമായും ഉയര്‍ത്തണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. ഇവിടെ മൂന്നാള്‍ ഉയരത്തിലാണ് പ്രളയജലം കയറിയത്. ഇരുവഞ്ഞിപ്പുഴ ചാലിയാറില്‍ ചേരുന്ന പ്രദേശമായതിനാല്‍ വലിയ ജലനിരപ്പിനുള്ള സാധ്യതയും ഉണ്ട്. പാലങ്ങളുടെ ഉയരം കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പ്രാഥമിക പഠനം തുടങ്ങിയിരുന്നു. അന്തിമ തീരുമാനം വരുന്നതുവരെ പൈലിങ് ഉള്‍പ്പടെയുള്ള ജോലികള്‍ നിറുത്തിവച്ചിരിക്കുകയാണ്.

Post a Comment

0 Comments