കോഴിക്കോട്:കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെയാണ് കാണാതായത്.
കൊടുവള്ളി സ്വദേശിയായ ആദിൽ അഫ്സാൻ (15) കോഴിക്കോട് കടപ്പുറത്ത് ഒഴുക്കിൽപ്പെട്ടത്. കൊടുവളളിയിൽനിന്ന് സൈക്കിളുകളിൽ കോഴിക്കോട് കടപ്പുറത്ത് എത്തിയ സംഘം ലയൺസ് പാർക്കിന് സമീപം കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ആദിൽ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ആദിലിനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.
0 Comments