കോഴിക്കോട്:രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈകോര്‍ത്ത് കോഴിക്കോട്ടെ ക്രിക്കറ്റ് പ്രേമികള്‍. ഹൗസാറ്റ് കാലിക്കറ്റ് എന്ന പേരില്‍ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. കോഴിക്കോട്ടെ കുട്ടികളുടെ ക്രിക്കറ്റ് പരിശീലനം ഇപ്പോള്‍ നടക്കുന്നത് ഇത്തരം ടര്‍ഫുകളിലാണ്. ഇത് പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു
ഈ സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്ക് പരിശീലനത്തിനും ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിക്കാനും ഒരു സ്റ്റേഡിയം വേണമെന്ന ക്യംപയിന്‍ തുടങ്ങുന്നത്. കാലിക്രിക്ക്സ് എന്ന സംഘടനയും കോഴിക്കോട് പ്രസ് ക്ലബും ചേര്‍ന്നാണ് ക്യാംപയിന് തുടക്കമിട്ടത്. മലയാളിയായ ജയേഷ് ജോര്‍ജ് ബിസിസിഐയുടെ തലപ്പത്ത് എത്തിയ സാഹചര്യത്തില്‍ രാജ്യാന്തര സ്റ്റേഡിയം എന്ന ആവശ്യം നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ ക്രിക്കറ്റ് പ്രേമികള്‍.
0 Comments