കോഴിക്കോട് :കേരളത്തിന്റെ ആദ്യ തേജസ്സ് എക്സ്പ്രസ് മംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ. റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള വണ്ടി തിങ്കളാഴ്ചയൊഴികെ ദിവസങ്ങളിൽ ഓടും.
യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ലഖ്നൗ-ഡൽഹി റൂട്ടിൽ 2400 രൂപയാണ് യാത്രാക്കൂലി. പുതിയ വണ്ടിയെക്കുറിച്ച് റെയിൽവേ വെബ്സൈറ്റിൽ വിവരങ്ങളുണ്ട്. സാധാരണവണ്ടികളിൽ ലഭിക്കുന്ന ഇളവുകൾ പലതും ഇതിലുണ്ടാകില്ല. അധിക സേവനങ്ങൾക്ക് അധികനിരക്ക് ഈടാക്കും.
ഇന്റർസിറ്റിക്ക് സമാന്തരസർവീസ് നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. രാവിലെ ആറിന് മംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് ഉച്ചയ്ക്ക് 12.10-ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽനിന്ന് ഉച്ചയ്ക്ക് 2.30-ന് തിരിച്ച് വൈകുന്നേരം 4.50-ന് കോഴിക്കോട്ടും രാത്രി 8.40-ന് മംഗളൂരുവിലും എത്തും.
0 Comments