കോഴിക്കോട് :ജില്ലയില്‍ ഇന്ന് (03.06.20) ഏഴ് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മണിയൂര്‍ സ്വദേശികളായ രണ്ട് പേര്‍ (42, 46 വയസ്സ്), വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നീ നാലു പേര്‍ ജെ. 9 1413 ജെസീറ എയര്‍വേയ്‌സിന്റെ കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ എത്തുകയും സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധന നടത്തി റിസള്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേ്ക്ക് മാറ്റി.
39 വയസ്സുള്ള കുറ്റിയാടി സ്വദേശിയാണ് അഞ്ചാമത്തെ ആള്‍. ഇദ്ദേഹം മെയ് 31 ന് ഐ.എക്‌സ്.1376 എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹ്‌റൈനിനില്‍ നിന്നു കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേ്ക്ക് മാറ്റുകയുമായിരുന്നു.
34 വയസ്സുള്ള കാവിലുംപാറ സ്വദേശിയാണ് ആറാമത്തെ ആള്‍. ഇദ്ദേഹം മെയ് 27 ന് പുലര്‍ച്ചെ 12.30 ന് ഐ.എക്‌സ് അബുദാബി- കണ്ണൂര്‍ ഫ്‌ളൈറ്റില്‍ എത്തി. തുടര്‍ന്ന് എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കാവിലുംപാറയിലുള്ള വീട്ടിലെത്തുകയും മെയ് 31 ന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
31 വയസ്സുള്ള എളേറ്റില്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകയാണ് ഏഴാമത്തെ ആള്‍. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓര്‍ക്കാട്ടേരി സ്വദേശി (56), ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി (22 വയസ്സ്), ഓര്‍ക്കാട്ടേരി സ്വദേശി (28), തിക്കോടി സ്വദേശി (46), കൊയിലാണ്ടി സ്വദേശി (43) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയതത്
0 Comments