കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍ സ്വദേശിയടക്കം എട്ട് പേര്‍ക്കു കൂടി കൊവിഡ് പോസിറ്റീവ്



കോഴിക്കോട്:  ജില്ലയില്‍ ഇന്ന് ( 27.06.2020) എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ ഏഴ് പേര്‍ വിദേശത്തു നിന്നും (ബഹ്‌റൈന്‍-3, കുവൈത്ത്-3, ഖത്തര്‍-1)ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

പോസിറ്റീവായവര്‍

1. അഴിയൂര്‍ സ്വദേശി (64) - ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

2. ആയഞ്ചേരി സ്വദേശി (55) -  ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും  വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

3. കാക്കൂര്‍ സ്വദേശി (41) - ജൂണ്‍ 17 ന് ബഹറിനില്‍ നിന്നും  വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി.  സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 18 ന് കോഴിക്കോട് എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.  ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

 4. തിരുവങ്ങൂര്‍ സ്വദേശി (48) -   ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നും    വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി.  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന്  സർക്കാർ  സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി  താലൂക്ക് ആശുപത്രിയിലെത്തി  സ്രവ സാംപിള്‍  പരിശോധനക്ക് നൽകി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.  സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

5. ചോറോട് സ്വദേശി (47) - ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍  നിന്നും ട്രാവലറില്‍ കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ  സജ്ജമാക്കിയ വാഹനത്തില്‍  വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് എടുത്തു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. ചോറോട്  സ്വദേശി (31) -  ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയ്ത ആള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 25 ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് നൽകി  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7.  പനങ്ങാട് സ്വദേശി (52) - ജൂണ്‍ 24 ന് ഖത്തറില്‍  നിന്നും    വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ  സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

8.  ചങ്ങരോത്ത് സ്വദേശി (45) ജൂണ്‍ 20 ന് കുവൈത്തില്‍  നിന്നും    വിമാനമാര്‍ഗ്ഗം കൊച്ചയിലെത്തി സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന്  സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ചങ്ങരോത്ത് പി.എച്ച്.സിയിലെത്തി സ്രവ സാമ്പിള്‍ പരിശോനക്ക് നല്‍കി. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

എട്ട് പേരുടേയും ആരോഗ്യനില  തൃപ്തികരമാണ്.

ഇന്ന് 343 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 12,142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11,721 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍   11,456 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 421 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.



ഇപ്പോള്‍  86 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍  34 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 48 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ട് പേര്‍ കണ്ണൂരിലും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു പാലക്കാട് സ്വദേശി,   ഒരു വയനാട് സ്വദേശി  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും,  ഒരു വയനാട് സ്വദേശിയും, ഒരു തമിഴ്‌നാട് സ്വദേശിയും  കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

Post a Comment

0 Comments